
ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്യാണം; ഖത്തറില്‍ പൊതുഅവധിയും നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും

ദോഹ: ഖത്തര്‍ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്ഥാനിയോടുള്ള ആദരസൂചകമായി ഖത്തറില്‍ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ തന്നെ ദുഃഖാചരണം നിലവില്‍ വന്നതായി അമീരി ദിവാന് അറിയിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
ജൂലൈ 13 മുതല്‍ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൊതുഅവധിയായിരിക്കും. അവധിക്ക് ശേഷം ജൂലൈ 19 ഞായറാഴ്ച ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം. ഞായറാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ വെച്ചാണ് ശൈഖ് ഹമദിന്റെ മയ്യത്ത് നമസ്കാരം നടക്കുക. തുടര്‍ന്ന് ലുസൈല്‍ ശ്മശാനത്തില്‍ ഭൗതികശരീരം സംസ്കരിക്കും.
ഖത്തറിനെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റിയ ഭരണാധികാരിയാണ് ശൈഖ് ഹമദ്. 1995 മുതല്‍ 2013 വരെ നീണ്ട 18 വര്‍ഷക്കാലം ഖത്തറിന്റെ അമീറായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. 2013-ല്‍ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് ഭരണം കൈമാറുന്നത് വരെ അദ്ദേഹം ഖത്തറിനെ നയിച്ചു. 'അല്‍ ജസീറ' സ്ഥാപിച്ചതും, 2022-ലെ ഫിഫ ലോകകപ്പിന് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഒരുക്കിയതും ശൈഖ് ഹമദിന്റെ ദീര്‍ഘവീക്ഷണമാണ്. 2006-ലെ ഏഷ്യന്‍ ഗെയിംസ്, 2012-ലെ യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം, ചരിത്രപരമായ വിവിധ രാജ്യാന്തര സമാധാന കരാറുകള്‍ എന്നിവയും അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തറില്‍ നടന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Death of Sheikh Hamad bin Khalifa Al Thani; Four days of official mourning and public holiday in Qatar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അസാമാന്യ ധൈര്യത്തിന് പ്രശംസ; സ്മിത്ത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന് തുറന്നു



