
അപ്പാർട്ട്മെന്റിന്റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്നും ഇവർ ദുബൈ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അതിവേഗം അപ്പാർട്ട്മെന്റിൽ എത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി.

News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ദുബൈ: മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ യുവതിയെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി. 27കാരിയായ അറബ് യുവതിക്കെതിരെയുള്ള കേസിലാണ് കോടതി വിധി. ഇതിന് പുറമെ 5,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്.
WHAT TO READ NEXT
ഗർഭസ്ഥ ശിശു മരിച്ച സംഭവം; 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
അപ്പാർട്ട്മെന്റിന്റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്നും ഇവർ ദുബൈ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അതിവേഗം അപ്പാർട്ട്മെന്റിൽ എത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി.
റൂമിലുണ്ടായിരുന്ന യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്നത് കണ്ട ദുബൈ പൊലീസിന് സംശയം തോന്നി. ഇവരെ കസ്റ്റഡിയിൽ എടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു.
പരിശോധന ഫലത്തിൽ യു എ ഇയിൽ നിരോധിച്ച മയക്കുമരുന്ന് യുവതി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി യുവതി സമ്മതിച്ചു. ആദ്യമായാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും അതിനുശേഷമുണ്ടായ സംഭവങ്ങൾ ഓർമയില്ലെന്നും ഇവർ പൊലീസിന് മൊഴി നൽകി.
കേസ് കോടതിയിൽ എത്തിയപ്പോൾ മയക്കുമരുന്ന് ഉപയോഗത്തിന് 5,000 ദിർഹം പിഴ അടയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായ ശിക്ഷാ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അപ്പീൽ കോടതി നാടുകടത്താൻ ഉത്തരവിട്ടത്.
Summary
Gulf news: Dubai Court Orders Deportation of Arab Woman Following Drug Use During Emergency Call.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


