വിമാനത്തിൽ യാത്രക്കാരെ പ്രവേശിച്ച ശേഷം പുറപ്പെടുന്നതിന് തൊട്ട് മുൻപാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതോടെ രാവിലെ 8.15ന് വിമാനത്തിൽ പ്രവേശിച്ച യാത്രക്കാർ നാലു മണിക്കൂർ കൊടുംചൂടിൽ വിമാനത്തിനകത്ത് കഴിയേണ്ടി വന്നു.

News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ദുബൈ: ഇന്ന് രാവിലെ ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു. എ സി പോലും പ്രവർത്തിപ്പിക്കാതെ 4 മണിക്കൂർ വിമാനത്തിനുള്ളിൽ കഴിഞ്ഞ ശേഷമാണു യാത്രക്കാരോട് വിമാനം റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
വിമാനത്തിൽ യാത്രക്കാരെ പ്രവേശിച്ച ശേഷം പുറപ്പെടുന്നതിന് തൊട്ട് മുൻപാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതോടെ രാവിലെ 8.15ന് വിമാനത്തിൽ പ്രവേശിച്ച യാത്രക്കാർ നാലു മണിക്കൂർ കൊടുംചൂടിൽ വിമാനത്തിനകത്ത് കഴിയേണ്ടി വന്നു. വിമാനത്തിൽ എ സി പ്രവർത്തിച്ചിരുന്നില്ലെന്നും,കുട്ടികൾക്കും,പ്രായം ചെന്നവർക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്നും യാത്രക്കാർ വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങളാൽ വിമാനം റദ്ദാക്കി എന്ന വിവരം ഉച്ചക്ക് 12.15നാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. വിമാനത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നും യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
Summary
Dubai-Kozhikode Air India service cancelled today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


