
യാത്ര ഏഴ് മിനിറ്റില്‍ നിന്ന് ഒന്നായി കുറയും; ദുബൈയില്‍ അല്‍ ഖുദ്റ റോഡില്‍ പുത്തന്‍പാലം

ദുബൈ: അല്‍ ഖുദ്റ റോഡില്‍ പുതിയ പാലം തുറന്നതോടെ ദുബൈയില്‍ യാത്രാസമയം ഏകദേശം ഏഴ് മിനിറ്റില്‍ നിന്ന് ഒന്നായി കുറയും. ഏകദേശം 85 ശതമാനമാണ് കുറവ്. അല്‍ ഖുദ്റ റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള പാലമാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തുറന്നത്. അല്‍ ഖുദ്റ റോഡ് -ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലാണ് പാലം.
700 മീറ്റര്‍ നീളമുള്ള പാലത്തില്‍ വരിപ്പാതകളുണ്ട്. അല്‍ ഖുദ്റ റോഡിലൂടെ അല്‍ ഖുദ്റ സിറ്റിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഏറെ സമയം ലാഭം നല്‍കുന്നതാണ്. പുതിയ പാലം വന്നതോടെ മേഖലയില്‍ വാഹനങ്ങളുടെ ശേഷി മണിക്കൂറില്‍ 7,800 ല്‍ നിന്ന് 19,400 ആയി ഉയരും.
2026 ലെ നാലാം പാദത്തില്‍ അല്‍ ഖുദ്റ റോഡ് -ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ സൈഡ് റാമ്പ് പാലങ്ങള്‍ തുറക്കും. എല്ലാ ദിശകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതാകും ഈ റാമ്പുകള്‍.
WHAT TO READ NEXT

ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Dubai opens new Al Qudra bridge as project to cut traffic delays from 7 minutes to 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



