
ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എമിറേറ്റ്സ് ഷെഡ്യൂൾ പട്ടികയിൽ കാണാം
News Now
'മറ്റൊരു നായകനായിരുന്നേല് വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള് മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ദുബൈ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ദിവസങ്ങൾക്കുള്ളിൽ പൂർണ്ണ വിമാന ശൃംഖല പുനരാരംഭിക്കാനാകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് പ്രതീക്ഷിക്കുന്നു
പ്രാദേശിക വ്യോമാതിർത്തി വീണ്ടും തുറന്നതോടെ ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്സ് 84 സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിച്ചു.
പ്രാദേശിക വ്യോമാതിർത്തി ക്രമേണ വീണ്ടും തുറക്കുന്നതിനാൽ, വരും ദിവസങ്ങളിൽ ആഗോള ശൃംഖലയുടെ 100 ശതമാനം വിമാന സർവീസും പുനഃസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അറിയിച്ചു
"വ്യോമമേഖല ലഭ്യതയ്ക്കും എല്ലാ പ്രവർത്തന ആവശ്യകതകളുടെയും പൂർത്തീകരണത്തിനും വിധേയമായി, വരും ദിവസങ്ങളിൽ എയർലൈൻ തങ്ങളുടെ ശൃംഖലയുടെ 100 ശതമാനവും പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷ പ്രധാനമാണ്, അതിനെ അടിസ്ഥനമാക്കിയായിരിക്കും നടപടികൾ" എമിറേറ്റ്സ് വക്താവിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പറഞ്ഞു.
സമാധാനകാലത്ത് ലോകമെമ്പാടുമുള്ള 140 സ്ഥലങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തിയിരുന്നു.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധവും തുടർന്നുണ്ടായ തിരിച്ചടിയും കണക്കിലെടുത്ത്, സർവീസുകൾ ക്രമേണ പുനഃസ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിൽ ചെറിയ തോതിൽ വിമാന സർവീസുകൾ നടത്തുന്നുണ്ട്.
നാളെ (മാർച്ച് ഏഴ്) ആകുമ്പോഴേക്കും, എമിറേറ്റ്സ് 84 സ്ഥലങ്ങളിലേക്കുള്ള 106 റിട്ടേൺ ഫ്ലൈറ്റുകളുടെ സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് എമിറ്റേസ് സർവീസ് നടത്തുന്ന ആഗോള വ്യോമയാത്ര ശൃംഖലയുടെ ഏകദേശം 60 ശതമാനമാണ്. വ്യാഴാഴ്ച ദുബൈയിൽ നിന്ന് 30,000 യാത്രക്കാർ വിമാനമാർഗം യാത്ര തിരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കുള്ള സർവീസ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനി അറിയിച്ചു.
ഇന്ത്യയിലേക്ക് അധിക വിമാനങ്ങൾ സർവീസ് നടത്തും. , ഒമ്പത് ഇന്ത്യൻ ഗേറ്റ്‌വേകളിലൂടെ 22 പ്രതിദിന സർവീസുകൾ എയർലൈൻ നടത്തും. ഈ സർവീസ് നടത്തുന്ന പട്ടികയിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളും എമിറേറ്റ്സ് പ്രസിദ്ധീകരിച്ച മാർച്ച് ആറ്, എഴ് തീയതികളിലെ ഷെഡ്യൂൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഴ് യു എസ് വിമാന സർവീസ് തുടരുന്നതായും എമിറേറ്റ്സ് അറിയിച്ചു.
യുഎഇയ്ക്കും യുകെയ്ക്കും ഇടയിലുള്ള യാത്രാ ആവശ്യം കണക്കിലെടുത്ത് മാർച്ച് ഏഴിന് അഞ്ച് വിമാനത്താവളങ്ങളിലായി എമിറേറ്റ്‌സ് ദിവസേന 11 വിമാന സർവീസുകൾ നടത്തും
അമേരിക്കയും യുഎഇയും തമ്മിലുള്ള ബന്ധം നിലനിർത്തിക്കൊണ്ട്, ഏഴ് അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസ് തുടരുന്നതായി എമിറേറ്റ്സ് അറിയിച്ചു.
യാത്രക്കാർക്കുള്ള നിർദ്ദേശം
എയർലൈൻ ക്രമേണ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനാൽ, നിലവിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ലഭ്യമായ സീറ്റുകൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
സ്ഥിരീകരിച്ച ബുക്കിങ് ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രാദേശിക സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ആവശ്യാനുസരണം പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും എയർലൈൻ അറിയിച്ചു, യാത്ര ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റിലെയും ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ യാത്രക്കാർ പരിശോധിക്കണമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
Summary
Gulf News: Emirates plans to operate 22 daily flights to India and expects flight operations to return to normal soon.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




