14 വര്‍ഷത്തെ പ്രവാസം; സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വഴിമധ്യേ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു

Arun Vijayan, a 42-year-old Malayali expatriate from Kozhikode, passed away in Al Khobar, Saudi Arabia
അരുണ്‍ വിജയന്‍
Edited by :Amal Joy
Last Updated :13 ജൂലൈ 2026, 5:19 pm IST

അല്‍ഖോബാര്‍: ഒന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി പുതിയേടത്ത് വീട്ടില്‍ അരുണ്‍ വിജയന്‍ (42) ആണ് മരിച്ചത്.

ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസില്‍ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും, വഴിമധ്യേ വാഹനത്തിനുള്ളില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വഴിമധ്യേ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ 14 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ അരുണ്‍ വിജയന്‍, അല്‍ ഖോബാറിലെ റസായത്ത് കമ്പനിയില്‍ ക്വാളിറ്റി ഹൈജീന്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മാതാപിതാക്കള്‍: വിജയന്‍ നായര്‍, റീന വാവുകാട്ടില്‍. അല്‍ ഖോബാര്‍ റഫ ആശുപത്രിയിലെ സ്റ്റാഫ് ആയ ശ്രുതി ബേബിയാണ് ഭാര്യ. മകന്‍: അദ്‌നാന്‍.

News Now

Summary

Arun Vijayan,Malayali expatriate from Kozhikode, passed away in Al Khobar, Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates