
സുരക്ഷിത യാത്രയ്ക്കായി ജനങ്ങൾ മെട്രോ നിയമങ്ങൾ പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി ഖത്തർ
യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ അധികൃതരുടെ സേവനം തേടാൻ മടിക്കരുത് എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
റിയാദ്: മെട്രോയിൽ യാത്ര ചെയ്യുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. യാത്രക്കാർ തുടർച്ചയായി നിയമങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇക്കാര്യത്തിൽ ഓർമ്മപ്പെടുത്തലുമായി അധികൃതർ രംഗത്ത് എത്തിയത്. സുരക്ഷിതവും സുഖകരവുമായ യാത്രകൾക്കായി ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ട്രെയിൻ ഡോറുകൾ തുറക്കുമ്പോഴും അടക്കുമ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്നും, സ്റ്റേഷനുകളിലെ എല്ലാ നിർദേശങ്ങളും യാത്രക്കാർ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു. യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ അധികൃതരുടെ സേവനം തേടാൻ മടിക്കരുത് എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെട്രോ സ്റ്റേഷനുള്ളിൽ പുകവലിക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികൾ എസ്കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മികച്ച യാത്രാനുഭവം ഒരുക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Gulf news: Qatar MoI urges Doha Metro passengers to follow safety guidelines.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; തീപിടിത്തത്തില്‍ പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

പാകിസ്ഥാന് സ്ഥിരം ഭീകരവാദികള്‍, റിയാദ് ലക്ഷ്യമിട്ട് ഹൂതി ആക്രമണം, കാര്യവട്ടത്ത് ഇന്ത്യ വിന്‍ഡീസിനെതിരെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

