സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

ഫുഡ് ട്രക്കുകൾക്കുളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും പുകവലിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

 Food Trucks
Saudi Arabia Bans Food Trucks in Residential Areas @EmaratOfficial
Edited by :JOICE MON D L
Last Updated :3 നവംബർ 2025, 10:59 am IST

റിയാദ്: ഫുഡ് ട്രക്കുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. റസിഡൻഷ്യൽ ഏരിയയോട് ചേർന്നോ തിരക്കേറിയ റോഡിന്റെ സൈഡിലും ഇനി മുതൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ഇത് സംബന്ധിച്ചുള്ള പുതിയ നിർദ്ദേശം പുറത്തിറക്കിയതായി മുനിസിപ്പാലിറ്റീസ്, ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. 

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് തടസ്സങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫുഡ്‌ ട്രക്കുകൾ ട്രാഫിക് ലൈറ്റിന്റെ സമീപത്ത് ഇനി മുതൽ പ്രവർത്തിപ്പിക്കാൻ പാടില്ല. മെയിൻ,സെക്കൻഡറി റോഡുകളുടെ പ്രവേശന സ്ഥലത്തും, ഗതാഗത കുരുക്കേറിയ സ്ഥലത്തും ഫ്യൂവൽ സ്റ്റേഷൻ നിന്ന് 10 മീറ്ററിനുള്ളിലും ഇനി മുതൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല.

 ഫുഡ് ട്രക്കുകൾക്കുളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും പുകവലിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫുഡ് സെക്ടറിൽ വലിയ മുന്നേറ്റമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഈ മുന്നേറ്റം തുടരാനും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മുൻസിപ്പാലിറ്റികളുമായി സഹകരിച്ച് നിയമം നടപ്പിലാക്കാൻ ഫുഡ് ട്രക്ക് ഉടമകൾ തയ്യാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

News Now

Summary

Gulf news: Saudi Arabia Bans Food Trucks in Residential Areas Under New Safety Regulations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates