ട്രാഫിക് ലൈൻ നിയമലംഘനം: ഷാർജയിൽ 30,000 കേസുകൾ രജിസ്റ്റർ ചെയ്തു

നവംബർ ഒന്ന് മുതലുള്ള കണക്കാണ് അധികൃതർ പുറത്ത് വിട്ടത്. ഡെലിവറി ബൈക്കുകൾ, ഹെവി വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ എന്നിവയ്ക്ക് പ്രത്യേക പാതകൾ ക്രമീകരിച്ചിരുന്നു.

Sharjah Police
Sharjah Police Detect Over 30,000 Violations for Misuse of Fast Lanes file
Edited by :JOICE MON D L
Last Updated :16 ഡിസംബർ 2025, 5:48 pm IST

ഷാർജ: അതിവേഗ പാത ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് 30,000-ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പൊലീസ്. നവംബർ ഒന്ന് മുതലുള്ള കണക്കാണ് അധികൃതർ പുറത്ത് വിട്ടത്. ഡെലിവറി ബൈക്കുകൾ, ഹെവി വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ എന്നിവയ്ക്ക് പ്രത്യേക പാതകൾ ക്രമീകരിച്ചിരുന്നു.

ഈ പാതകളിലൂടെ മറ്റ് വാഹനങ്ങൾ സഞ്ചരിച്ചതാണ് പ്രധാന നിയമലംഘനമായി കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

അഞ്ചു വരികൾ ഉള്ള റോഡിന്റെ ഇടതുവശത്തെ രണ്ട് ലൈനുകളിൽ ഡെലിവറി ബൈക്കുകൾ സഞ്ചരിക്കാൻ പാടില്ല.  നാലുവരി, മൂന്നുവരി റോഡുകളിലെ ഏറ്റവും ഇടത് വശത്തെ ലൈനിൽ ഡെലിവറി ബൈക്ക് ഓടിക്കാൻ പാടില്ല. എന്നാൽ രണ്ട് വരി റോഡിലെ ഇരു ലൈനിലും ഡെലിവറി ബൈക്കുകൾ ഓടിക്കാം എന്നിങ്ങനെ ആയിരുന്നു പുതിയ നിയമം.

ഹെവി വാഹനങ്ങൾക്കും സമാനമായ രീതിയിൽ പ്രത്യേക പാത നൽകിയിരുന്നു. ഈ നിയമങ്ങൾ ലംഘിച്ചതിനാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഓരോ നിയമലംഘനങ്ങൾക്കും ഹെവി വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും. അതിന് പുറമെ, ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത കുറ്റത്തിന് 500 ദിർഹം അധിക പിഴയും ചുമത്തിയതായി ഷാർജ പൊലീസ് വ്യക്തമാക്കി.

News Now

Summary

Gulf news: Sharjah Police Detect Over 30,000 Violations for Misuse of Fast Lanes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics