
പാട്ട് വയ്ക്കണമെങ്കില്‍ ഇനി ലൈസന്‍സ് വേണം; യുഎഇയില്‍ നിര്‍ണായക ഉത്തരവ്

ദുബൈ: യുഎഇയില്‍ ഇനി പൊതുഇടങ്ങളില്‍ പാട്ട് വയ്ക്കാന്‍ ഇനി മുതല്‍ ലൈസന്‍സ് ഫീസ് നല്‍കണം. വാണിജ്യ ആവശ്യങ്ങള്‍ക്ക് സംഗീതം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍, വിമാനം, ജിം എന്നിവടങ്ങള്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. കൂടാതെ സംഗീത പരിപാടികളിലും പൊതുപരിപാടികളിലും പാട്ട് വെക്കാനും പണം ഈടാക്കും.
WHAT TO READ NEXT

പ്രവാസികള്‍ക്ക് പരാതികള്‍ ഇനി ഓണ്‍ലൈനായി നല്‍കാം, വെബസൈറ്റ് റെഡി
അടുത്ത ഡിസംബര്‍ മുതല്‍ രാജ്യത്ത് തീരുമാനം നടപ്പാവുമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. പാട്ടിന്റെ ഉപയോഗത്തിന് അനുസരിച്ചാണ് ഫീസ് ഇടാക്കുക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷന്, മ്യൂസിക് നേഷന്‍ എന്നീ രണ്ട് ഏജന്‍സികളാണ് ലൈസന്‍സ് ഫീസ് ശേഖരിക്കുക. വാര്‍ഷിക ലൈസന്‍സാണ് നല്‍കുക. ഓരോ മേഖലകള്‍ക്കുമുള്ള ഫീസ് നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കും.
ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്കാണ് നല്‍കുക, ബാധകമായ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പുതുക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പരിപാടികള്‍, വ്യക്തിപരമായ പരിപാടികള്‍, വാണിജ്യാവശ്യത്തിന് അല്ലാത്ത പരിപാടികള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
UAE introduces new music licensing fees
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




