
വിസയില്ലാതെ 188 രാജ്യങ്ങളിലേക്ക് പോകാം; പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ യുഎഇക്ക് വന്‍മുന്നേറ്റം
2006ല്‍ 35 രാജ്യങ്ങളിലേക്ക് മാത്രമാണ് യുഎഇ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ രഹിത-വിസ ഓണ്‍ അറൈവല്‍ യാത്ര സൗകര്യമുണ്ടായിരുന്നത്.

ദുബൈ: ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട്. പൗരന്മാര്ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ 188 രാജ്യങ്ങളില്‍ എത്താം. ഏറ്റവും പുതിയ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് 2026ലാണ് യുഎഇ നേട്ടം കൈവരിച്ചത്. യുഎഇയുടെ നയതന്ത്ര ബന്ധങ്ങളുടെ ശക്തിയും അന്താരാഷ്ട്ര കരാര്‍ ശൃംഖലയുടെ വളര്‍ച്ചയാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.
2006-ല്‍ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് തുടങ്ങിയശേഷം, യുഎഇ വിസ-ഫ്രീ, വിസ-ഓണ്‍-അറൈവല്‍ ആക്സസ് പട്ടികയില്‍ 153 പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ചേര്‍ത്തു, മധ്യനിര റാങ്കില്‍ നിന്ന് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നായി വളര്‍ച്ച കൈവരിച്ചു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ച നേടി യുഎഇ.
2006ല്‍ 35 രാജ്യങ്ങളിലേക്ക് മാത്രമാണ് യുഎഇ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ രഹിത-വിസ ഓണ്‍ അറൈവല്‍ യാത്ര സൗകര്യമുണ്ടായിരുന്നത്. എന്നാല്‍, 2026 ആയപ്പോഴേക്കും ഇത് 188 രാജ്യങ്ങളായി വളര്‍ന്നു. 20 വര്‍ഷത്തിനിടെ 153 രാജ്യങ്ങളാണ് യു.എ.ഇ പാസ്പോര്‍ട്ടിന് യാത്രാ സൗജന്യം ലഭ്യമാക്കിയത്. ആകെ 227 രാജ്യങ്ങളില്‍ 188 സ്ഥലങ്ങളിലേക്കും വിസയില്ലാതെ യു.എ.ഇ പൗരന്മാര്ക്ക് യാത്ര ചെയ്യാനാകും.
അയാട്ടയുടെ ഡാറ്റ അനുസരിച്ച് പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിങ്കപ്പൂരാണ്. യുഎഇക്കൊപ്പം ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് സ്വീഡനാണ്. സിങ്കപ്പൂര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്കും യു.എ.ഇ, ജപ്പാന്, ദക്ഷിണ കൊറിയ പൗരന്മാര്ക്ക് 188 കേന്ദ്രങ്ങളിലേക്കും സ്വീഡിഷുകാര്‍ക്ക് 187 രാജ്യങ്ങളിലേക്കും മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാം. അഫ്ഗാനിസ്ഥാന്, സിറിയ, ഇറാഖ്, യമന്‍, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും മോശം റാങ്കിങ്ങുള്ള പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍. അതേസമയം, 2006ല്‍ ലോകത്ത് ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക 20 വര്‍ഷം കഴിഞ്ഞപ്പോള്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
UAE passport ranks world's second most powerful with visa-free access to 188 destinations
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





