ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി യു എ ഇ

പുതിയ സമയക്രമം 2026 ജനുവരി രണ്ട് മുതലാണ് നടപ്പാക്കുന്നത്. സമയമാറ്റം കണക്കിലെടുത്ത് വിശ്വാസികൾ നേരത്തെ പള്ളികളിൽ എത്തണമെന്നും അതോറിറ്റി അധികൃതർ അഭ്യര്‍ഥിച്ചു.

UAE Jumuah Prayer
UAE Shifts Friday Jumuah Prayer to 12:45 PM @szgmc_uae
Last Updated :10 December 2025, 5:06 pm IST
Edited by :JOICE MON D L

ദുബൈ: രാജ്യത്തെ ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തുന്നു. അടുത്ത വർഷം മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12:45 നായിരിക്കും ജുമുഅ ഖുതുബ ആരംഭിക്കുക. രാജ്യത്തെ എല്ലാ പള്ളികളിലും പുതിയ സമയക്രമം അനുസരിച്ചാകും നമസ്കാരം നടക്കുകയെന്ന് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു.

പുതിയ സമയക്രമം 2026 ജനുവരി രണ്ട് മുതലാണ് നടപ്പാക്കുന്നത്. സമയമാറ്റം കണക്കിലെടുത്ത് വിശ്വാസികൾ നേരത്തെ പള്ളികളിൽ എത്തണമെന്നും അതോറിറ്റി അധികൃതർ അഭ്യര്‍ഥിച്ചു. ശൈത്യകാലം കണക്കിലെടുത്താണ് സമയ മാറ്റമെന്നും കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രാര്‍ഥനാ സമയങ്ങളില്‍ മുൻപും ചെറിയ മാറ്റങ്ങള്‍ വരുത്താറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

പ്രാർത്ഥന സമയത്തിൽ വരുത്തിയ മാറ്റം പ്രവാസികൾക്കും വലിയ ആശ്വാസമാണ്. ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കാനും ഉച്ച ഭക്ഷണം കഴിച്ച ശേഷം കൃത്യ സമയത്തിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിക്കാനും കഴിയുമെന്നാണ് പ്രവാസികൾ പറയുന്നത്.

News Now

Summary

Gulf news: UAE to Change Friday Jumuah Prayer Time to 12:45 PM from Next Year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics