
പശ്ചിമേഷ്യൻ സംഘർഷം: ഗ്ലോബൽ വില്ലേജ്, ഐൻ ദുബൈ, ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ് പ്രവർത്തിക്കില്ല
ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
ദുബൈ: ഇറാനെതിരായ ഇസ്രയേൽ- യു എസ് ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ കാരണം ഒഴിവുസമയങ്ങൾ ചെലവഴിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടുന്നു.മുൻ കരുതൽ നടപടിയെന്ന നിലയിലാണ് ദുബൈയിലെ നിരവധി ആകർഷകമായ ഒഴിവു സമയ വിനോദ ഇടങ്ങൾ അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളതെന്ന് ആ സ്ഥാപനങ്ങൾ അറിയിച്ചു.
സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഗ്ലോബൽ വില്ലേജ്, ഐൻ ദുബൈ, ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ് എന്നിവർ അറിയിച്ചു.
ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
ഗ്ലോബൽ വില്ലേജ്
മുൻകരുതൽ സുരക്ഷാ നടപടിയായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കുന്നതല്ലെന്ന് ഗ്ലോബൽ വില്ലേജ് അറിയിച്ചു.
വിനോദ സംവിധാനങ്ങൾ , ഷോപ്പിങ്, ഡൈനിങ് തുടങ്ങി വൈവിധ്യമാർന്ന വിനോദ കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. ഇത് ദുബൈ നിവാസികൾക്കും അവിടെ എത്തുന്നവർക്കുമുള്ള പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. ഈ സ്ഥാപനം എപ്പോൾ വീണ്ടും തുറക്കും എന്നതുൾപ്പെടെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി സന്ദർശകർ ഗ്ലോബൽ വില്ലേജ് ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും പരിശോധിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ്
ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മുൻകരുതൽ നടപടിയായി തങ്ങളുടെ പാർക്കുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണെന്ന് ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്‌സ് അറിയിച്ചു.
ടിക്കറ്റുകളോ റിസർവേഷനുകളോ ഉള്ള സന്ദർശകർ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ വിവരങ്ങൾക്കായി തങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാനാണ് അവർ നൽകിയിട്ടുള്ള നിർദ്ദേശം.
ഐൻ ദുബായ്
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് താൽക്കാലികമായി തങ്ങൾ അടച്ചിടുന്നതെന്ന് ഐൻ ദുബൈ അറിയിച്ചു.
നിലവിൽ ബുക്കിങ്ങോ ടിക്കറ്റോ ഉള്ള അതിഥികൾ സന്ദർശനം ആസൂത്രണം ചെയ്യുന്നതിനുമുമ്പ് അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് സ്ഥാപനം അറിയിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Gulf News: Amid rising tensions in West Asia, major attractions in Dubai including Global Village Dubai, Ain Dubai and Dubai Parks and Resorts have been temporarily closed.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


