ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം; ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍

യൂറോപ്പിലെ ഷെങ്കന്‍ വിസയ്ക്ക് സമാനമായ പദ്ധതിയാണിത്.

One visa for 6 Gulf countries: GCC chief says scheme will launch 'soon'
DUBAI Center-Center-Kochi
Edited by :Amal Joy
Last Updated :9 സെപ്റ്റംബർ 2026, 2:26 pm IST

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാവുന്ന ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി അറിയിച്ചു. സെപ്റ്റംബര്‍ 6 ന് റിയാദില്‍ നടന്ന സെക്യൂരിറ്റി ആന്‍ഡ് ഹിസ്റ്ററി ഡയലോഗ് 2026 ലെ പ്രത്യേക സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു വിസ മതി. യൂറോപ്പിലെ ഷെങ്കന്‍ വിസയ്ക്ക് സമാനമായ പദ്ധതിയാണിത്. എന്നാല്‍ വിസ എപ്പോള്‍ പുറത്തിറങ്ങുമെന്നോ, വിസ സാധുത അല്ലെങ്കില്‍ അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

2023 ഒക്ടോബറില്‍ ജിസിസി ടൂറിസം മന്ത്രിമാരും തുടര്‍ന്ന് ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. വിസ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെങ്കിലും നിരക്ക്, കാലാവധി, അപേക്ഷാ രീതി, ആരംഭ തീയതി എന്നിവ പ്രഖ്യാപിച്ചിട്ടില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്ര സുഗമമാക്കുന്നതിനൊപ്പം മേഖലയെ ഒറ്റ ടൂറിസം കേന്ദ്രമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

News Now

Summary

One visa for 6 Gulf countries: GCC chief says scheme will launch 'soon'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates