News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ജമ്മു: ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്ത്തിയില് 14 അടി നീളമുള്ള തുരങ്കം കണ്ടെത്തി. ഇത് പാകിസ്ഥാനില് നിന്ന് നിര്മിച്ചതെന്നാണ് കരുതുന്നത്. അര്ണിയ സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്.
യുദ്ധം ഉണ്ടാവുന്ന സമയത്ത് ഉപയോഗിക്കാന് കഴിയുന്ന തരത്തിലുള്ള തുരങ്കമാണിതെന്നും ആയുധധാരികളായ നുഴഞ്ഞു കയറ്റക്കാരുടെ സാന്നിദ്ധ്യം തുരങ്കത്തില് ഉണ്ടായിരുന്നതായും പ്രതിരോധ വൃത്തങ്ങള് പറഞ്ഞു.
അതിര്ത്തിയില് പാകിസ്ഥാന് കടുത്ത ഷെല്ലാക്രമണം തുടങ്ങിയതോടെ അതിര്ത്തിയില് തുരങ്കങ്ങള് കണ്ടെത്താന് സൈനികര് നിരീക്ഷണം തുടങ്ങിയിരുന്നു. അടുത്തിടെയായി അതിര്ത്തിയില് പാകിസ്ഥാന് നിരന്തരം ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നാണ് അധികൃതര് പറയുന്നത്. ഷെല്ലാക്രമണം സഹിക്കാനാവാതെ ഏതാണ്ട് 20,000 പേര് അതിര്ത്തിയിലെ ഗ്രാമങ്ങളില് നിന്ന് ഒഴിഞ്ഞു പോയെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


