ഇന്ത്യന്‍ ആരാധകരെ വാനോളം പുകഴ്ത്തി പോപ് താരം ജസ്റ്റിന്‍ ബീബര്‍. സാമൂഹ്യ മാധ്യമം മുഖേനയാണ് ബീബര്‍ ഇന്ത്യക്കാരെ അഭിനന്ദിച്ചത്.

Last Updated :19 January 2024, 11:55 pm IST

News Now

മുംബൈ: ഇന്ത്യന്‍ ആരാധകരെ വാനോളം പുകഴ്ത്തി പോപ് താരം ജസ്റ്റിന്‍ ബീബര്‍. സാമൂഹ്യ മാധ്യമം മുഖേനയാണ് ബീബര്‍ ഇന്ത്യക്കാരെ അഭിനന്ദിച്ചത്. നിങ്ങള്‍ വലിയവരാണെന്നും ഇന്ത്യയിലേക്ക് വരാന്‍ കഴിയുമെങ്കില്‍ ഇനിയും വരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൂടാതെ ഇന്ത്യയില്‍ നിന്നെടുത്ത ചിത്രങ്ങളും ബീബര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈയില്‍ സംഗീത പരിപാടി അവതരിപ്പിക്കാനാണ് ജസ്റ്റിന്‍ ബീബര്‍ ഇന്നലെ ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൂടിയാണിത്.  നഗരം കണ്ട എക്കാലത്തേയും വലിയ സംഗീത പരിപാടിയെ വരവേല്‍ക്കാന്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനവുമായി മുംബൈ പോലീസും വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 

സംഗീത പരിപാടിക്ക് ശേഷം ഡല്‍ഹി, ജയ്പൂര്‍, ആഗ്ര എന്നീ നഗരങ്ങളും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, കാലാഘോഡ തുടങ്ങിയ സ്ഥലങ്ങളും ബീബര്‍ സന്ദര്‍ശിക്കും. ഇന്നലെ മുംബൈയില്‍ നടന്ന പരിപാടിയില്‍ രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഗംഭീര പ്രകടനമാണ് ബീബര്‍ കാഴ്ചവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ആരാധകര്‍ക്ക് ജസ്റ്റിന്‍ ബീബറുടെ അഭിനന്ദനങ്ങള്‍