ജനങ്ങള്‍ക്കു ബിജെപിയിലുള്ള അതൃപ്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ശിവേസന

Last Updated :20 January 2024, 12:00 am IST

News Now

മുംബൈ: ജനങ്ങള്‍ക്കു ബിജെപിയിലുള്ള അതൃപ്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ശിവേസന. ഗുജറാത്തില്‍ കോണ്‍ഗ്രസ് മികച്ച പോരാട്ടം കാഴ്ചവച്ചതിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചുകൊണ്ട് ശിവേസനാ നേതാവും പാര്‍ലമെന്റ് അംഗവുമായ സഞ്ജവ് റാവുത്താണ് ബിജെപിയെ വിമര്‍ശിച്ചത്.

ഗുജറാത്തില്‍ ബിജെപി ഭരണത്തിലെത്തുമെങ്കില്‍ പോലും ജനങ്ങളുടെ അതൃപ്തി വ്യക്തമാണെന്ന് റാവുത്ത് പറഞ്ഞു. തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നത് ബിജെപിയോടുള്ള ജനങ്ങളുടെ അതൃപ്തിയാണ്. അതു ഫലത്തില്‍ വ്യക്തമാണെന്ന് ശിവസേനാ നേതാവ് ചൂണ്ടിക്കാട്ടി.

എന്‍ഡിഎ ഘടകകക്ഷിയായി തുടരുമ്പോഴും ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ശിവസേന ഉയര്‍ത്തുന്നത്. മഹരാഷ്ട്രയിലെ ഭരണ സഖ്യത്തില്‍നിന്ന് ഒരു വര്‍ഷത്തിനകം സേന പിന്‍വാങ്ങുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവ് ആദിത്യ താക്കറെ പ്രസംഗിച്ചത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുജറാത്തില്‍ തെളിഞ്ഞത് ബിജെപിയോടുള്ള അതൃപ്തി: ശിവസേന