
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ഗോരഖ്പുർ: കൂട്ട ശിശു മരണത്തിന്റെ പേരിൽ കഴിഞ്ഞ വർഷം യുപി സർക്കാർ ജയിലിലടച്ച ഡോ. കഫീൽഖാനെ മറ്റൊരു കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഉടൻ വീണ്ടും അറസ്റ്റ് ചെയ്തു. ഒൻപത് വർഷം മുൻപ് മറ്റൊരാളുടെ തിരിച്ചറിയൽ കാർഡും ഫോട്ടോയും ഉപയോഗിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങി 82 ലക്ഷം രൂപ കൈമാറ്റം ചെയ്തുവെന്ന കേസിലാണ് കഫീൽഖാനെയും സഹോദരൻ അദീലിനെയും പിടികൂടിയത്.
മണിപ്പാലിൽ വിദ്യാർഥിയായിരുന്ന കാലത്താണ് കഫീൽഖാൻ ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. മുസാഫർ ആലമാണു പരാതി നൽകിയത്. സർക്കാർ ആശുപത്രിയിൽ ചെന്നു ഡോക്ടർമാരുമായി തർക്കിക്കുകയും ചികിൽസയ്ക്കു തടസം സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ നടപടി.
ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശു മരണം രാാജ്യം മുഴുവൻ വൻ വിവാദമായ കാലത്താണ് കഫീൽഖാൻ ശ്രദ്ധേയനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

