
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

ന്യൂഡൽഹി: കോവിഡിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ദുരിതം വിതയ്ക്കാൻ വൻ ഭൂകമ്പവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡൽഹി-എൻ സി ആർ മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത്.
വരുംദിവസങ്ങളിൽ ഡൽഹി-എൻ സി ആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകൾ പറയുന്നത്. രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻ സി ആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.
ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കാനും, ജനങ്ങളെ ബോധവത്കരിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിദഗ്ധർ ആവശ്യപ്പെട്ടു.
ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചു. സമീപകാലത്ത് തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണ് നൽകുന്നതെന്നും ഐഐടി സീസ്മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി കെ ഖാൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


