
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ഹൈദരാബാദ്: തെലുങ്ക് നടന് നാഗാര്ജുനയുടെ ഫാംഹൗസില് നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില് കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയില് പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില് നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച നാഗാര്ജുന ജൈവ കൃഷി ആരംഭിക്കുന്നതിനായി ജോലിക്കാരെ കൃഷിസ്ഥലത്തേക്ക് വിട്ടിരുന്നു. കൃഷിസ്ഥലത്തെത്തിയപ്പോള് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്ന്ന് ജോലിക്കാര് ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില് മൃതദേഹം കണ്ടത്. തുടര്ന്ന് ജോലിക്കാര് വിലേജ് റവന്യൂ ഉദ്ദ്യോഗസ്ഥനെയും പോലീസിനെയും വിവരമറിക്കുകയായിരുന്നു.
മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുളളതായി പോലീസ് പറഞ്ഞു. ഒരു വര്ഷം മുമ്പാണ് നാഗാര്ജുന കൃഷി ആരംഭിക്കുന്നതിനായി പാപ്പിറെഡ്ഡിഗുഡയില് 40 ഏക്കര് വരുന്ന ഭൂമി വാങ്ങിയത്. സംഭവത്തില് വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

