
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

ന്യൂഡല്ഹി : മേഘാലയയിലെ ഖനിയില് കുടുങ്ങിയ തൊഴിലാളികളില് ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേനയുടെ മുങ്ങല് വിദഗ്ധര് നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. നാവിക സേനയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. 210 അടിയോളം താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്ട്ട്. കൂടുതല് പേരെ കണ്ടെത്തുന്നതിനായി നാവിക സേന തിരച്ചില് പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം 13 നാണ് 15 തൊഴിലാളികള് ഖനിയില് അകപ്പെട്ടത്. ഖനി തൊഴിലാളികള് 'എലിമാള ഖനികളില്' കുടുങ്ങിയതായുള്ള വാര്ത്തകള് പുറത്ത് വന്നപ്പോൾ തന്നെ രക്ഷാപ്രവര്ത്തനം ആരംഭിച്ചുവെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന് കഴിഞ്ഞില്ല. മണ്ണിടിച്ചിലും ഖനികള്ക്കുള്ളില് വെള്ളം നിറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.
രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം നിർത്തരുതെന്ന് സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കൂടുതല് വിദഗ്ധരായ ആളുകളുടെ സഹായം രക്ഷാപ്രവര്ത്തനത്തിനായി തേടണമെന്നും കോടതി നിര്ദ്ദേശിച്ചു. ഇതേത്തുടർന്ന് കിർലോസ്കർ പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കുകയും, രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


