
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ലഖ്നോ: യാതൊരു മുന്നറിയിപ്പുമില്ലാതെ ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൊലീസ് സ്റ്റേഷന് സന്ദര്ശനത്തില് പൊലീസ് ഉദ്യോഗസ്ഥര് ഞെട്ടി. ലഖ്നോയിലെ പ്രധാന പൊലീസ് സ്റ്റേഷനിലായിരുന്നു മുഖ്യമന്ത്രിയെത്തിയത്. സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി റെക്കോഡുകളും ലോക്കപ്പ് സംവിധാനങ്ങളും പരിശോധിച്ചു.
നിയമപാലനം എങ്ങെനെ വിനിയോഗിക്കുന്നു എന്നറിയുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്ശനം. ഇനിയും ഇത്തരത്തിലുള്ള സന്ദര്ശനം ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകളില് മെച്ചപ്പെട്ട സംവിധാനം ഒരുക്കണമെന്നും യോഗി പൊലീസിനോട് നിര്ദ്ദേശിച്ചിട്ടുണ്ട്്.
സംസ്ഥാനത്തെ അനധികൃത അറവുശാലകള് അടച്ചുപൂട്ടണമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പൊലീസിന് നിര്ദ്ദേശം നല്കിയിരുന്നു. ബിജെപി അധികാരത്തില് എത്തിയാല് അറവുശാലകള് നിരോധിക്കുമെന്ന് പ്രകടനപത്രികയില് വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലങ്ങളിലെ സ്ത്രീകള്ക്കെതിരായ ശല്യം തടയുന്നതിനായി ആന്റി റോമിയോ സ്ക്വാഡിനും
രൂപം നല്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഗുണ്ടാ രാജ് ഭരണത്തിന് അറുതി വരുത്തുമെന്നും പൊതുപ്രശ്നങ്ങള്ക്കെതിരെ പൊലീസ് സംവിധാനം പെട്ടന്ന് നടപടികള് സ്വീകരിക്കണമെന്നും യോഗി വ്യക്തമാക്കി.എല്ലാവരുടെയും വികസനമാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും സത്യപ്രതിജ്ഞാ ചടങ്ങിനിടെ യോഗി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

