News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ന്യൂഡല്ഹി: കര്ഷക പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ച് രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പില് നിലമെച്ചപ്പെടുത്തി സിപിഎം. കഴിഞ്ഞ തവണ ഒരു സീറ്റുപോലും ലഭിക്കാതിരുന്ന സിപിഎം ഇത്തവണ രണ്ടു സീറ്റുകളില് വ്യക്തമായ ലീഡോടുകൂടി മുന്നേറുകയാണ്.
കഴിഞ്ഞ തവണ ബിജെപി വിജയിച്ച ബദ്ര, ദുംഗ്രാ മണ്ഡലങ്ങളിലാണ് സിപിഎം ലീഡ് ഉയര്ത്തുന്നത്. ബദ്ര മണ്ഡലത്തില് ബല്വാനും ദുംഗ്രാ മണ്ഡലത്തില് ഗിര്ധരിലാലുമാണ് മുന്നിട്ടുനില്ക്കുന്നത്. മൂന്ന് സീറ്റുകളില് വിജയിക്കുമെന്നും ഏഴ് സീറ്റുകളില് 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. എന്നാല് രണ്ട് സീറ്റുകളില് വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് സിപിഎം.
ഇതിന് മുന്പ് 2008ലാണ് സിപിഎം ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്,അനുപ്നഗര് എന്നിവിടങ്ങളിലായിരുന്നു അന്ന് സിപിഎം വിജയം നേടിയത്.
കര്ഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കര്ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്ക്ക് രാജസ്ഥാനില് സിപിഎം നേതൃത്വം നല്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

