ഒറിജിനല്‍ രാമലീലയിലാണ് കാബറേ കടന്നുകൂടിയത്

Last Updated :19 January 2024, 11:58 pm IST

News Now

ഉധംസിങ് നഗര്‍ (ഉത്തരാഖണ്ഡ്) : രാമലീലയില്‍ കാബറേ ഡാന്‍ഡ്!! ദിലീപ് നായകനാവുന്ന, പുറത്തിറങ്ങാനിരിക്കുന്ന സിനിമയില്‍ അല്ല, ഒറിജിനല്‍ രാമലീലയിലാണ് കാബറേ കടന്നുകൂടിയത്. ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറിലാണ് സംഭവം. ഭക്തിപുരസ്സരം രാമലീല കാണാനെത്തിയവര്‍ ഡാന്‍സ് കണ്ട് ഞെട്ടി. എന്നാല്‍ സ്ഥലം എംഎല്‍എ കൂടി പങ്കെടുത്ത പരിപാടിക്കെതിരെ പ്രതിഷേധമൊന്നുമുണ്ടായില്ല.

രാമലീലയോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സജീവ പങ്കാളിയായിരുന്നു രുദ്രാപൂര്‍ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍. അശ്ലീല ഡാന്‍സ് എന്തുകൊണ്ടാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് എന്നു ചോദിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചു രംഗത്തുവരികയും ചെയ്തു തുക്രാല്‍. ഇതില്‍ എന്താണ് തെറ്റ് എന്നാണ് തുക്രാലിന്റെ ചോദ്യം.

വിഡിയോ കാണാം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

National News in Malayalam | Breaking India News | Samakalika