
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ഭോപ്പാല്: ലുഡോ ഗെയിമില് അച്ഛന് കള്ളക്കളി നടത്തിയെന്ന പരാതിയുമായി 24കാരി കോടിതിയില്! ഭോപ്പാലിലെ കുടുംബകോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗണ്സിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോള് അവരുടെ നിലപാടില് മാറ്റമുണ്ടെന്നും കുടുംബകോടതി കൗണ്സിലര് സരിത വാര്ത്താ ഏജന്സിയായ എഎന്ഐയോട് പറഞ്ഞു.
ഗെയിമില് പരാജയപ്പെടുത്താന് ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി. തന്റെ സന്തോഷത്തിനായി പിതാവ് ഗെയിമില് തോറ്റുതരുമെന്നാണ് യുവതി വിചാരിച്ചിരുന്നതെന്നും സരിത പറഞ്ഞു.
അച്ഛന് ഗെയിം കളിക്കുന്നതില് നടത്തിയ കള്ളക്കളി തന്നെ തളര്ത്തിയെന്ന് യുവതിയുടെ പരാതിയില് പറയുന്നു. അച്ഛനെ തനിക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്, അദ്ദേഹം ഗെയിമില് വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

