സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചപ്പോഴാണ് ഇത് പുറത്തറിഞ്ഞത്

Last Updated :20 January 2024, 12:15 am IST

News Now

ജയ്പൂര്‍: വസ്തുതര്‍ക്കത്തെതുടര്‍ന്ന് 34കാരിയായ യുവതിയെ സഹോദരിയും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി സുമനുനേരെയാണ് ബന്ധുക്കളുടെ മര്‍ദ്ദനം. 

ഏഴുപേര്‍ ചേര്‍ന്ന് യുവതിയെ വലിച്ചിഴയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചപ്പോഴാണ് ഇത് പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. സുമന്റെ സഹോദരി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. 

സുമനെയും സഹോദരിയെയും ഒരേ വീട്ടിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത്. ഭര്‍തൃകുടുംബത്തിലെ കൃഷി ഭൂമി സംബന്ധിച്ച് ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന തര്‍ക്കമാണ് ഇപ്പോള്‍ മര്‍ദ്ദനത്തിലെത്തിയതെന്നും സഹോദരിയുടെ ഭര്‍ത്താവ് കൃഷിയിടത്തില്‍ വിളയിറക്കാന്‍ എത്തിയപ്പോള്‍ സുമന്‍ എതിര്‍ത്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ഒളിവില്‍ പോയ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വസ്തുതര്‍ക്കം; യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു