
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ഹൈദരാബാദ്: പതിനേഴുവയസുകാരിയായ പെണ്കുട്ടിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. കൃത്യത്തിനു പിന്നില് കാമുകനായ സായികിരണ് എന്ന യുവാവാണെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാര്ഥിനിയായ ചാന്ദിനി ജെയ്ന് എന്ന പെണ്കുട്ടി രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെത്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്.
ആറാം ക്ലാസുമുതല് പത്താം ക്ലാസുവരെ ഒന്നിച്ച് പഠിച്ച ഇവര് ഇരുവരും തമ്മില് പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭാവിയിലും തുടര്ന്ന് പോകാനും സായികൃഷ്ണയെ വിവാഹം കഴിക്കാനുമായിരുന്നു ചാന്ദിനിയുടെ ആഗ്രഹം. എന്നാല് കുറച്ച് നാളുകളായി യുവാവ് പെണ്കുട്ടിയില് നിന്നും ഒഴിഞ്ഞുമാറാന് ശ്രമിക്കുകയായിരുന്നു. പെണ്കുട്ടി പക്ഷേ ഇതില് നിന്നും പിന്മാറാന് തയാറായില്ല.
കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് പുറത്തുപോയ ചാന്ദിനിയെ കാണാതായതിനെ തുടര്ന്ന് രക്ഷിതാക്കള് പൊലീസില് പരാതി നല്കുകയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ചാന്ദിനിയെ ആളൊഴിഞ്ഞ പാറക്കെട്ടിനു സമീപത്തേക്ക് കൊണ്ടുപോയി അവിടെ നിന്നും തള്ളിയിടുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തിനുശേഷം യുവതിയുടെ വീട്ടിലെത്തി മരണാനന്തര ചടങ്ങുകളിലെല്ലാം യുവാവ് പങ്കെടുക്കുകയും വീട്ടുകാരുടെ ദുഖത്തില് പങ്കുചേരുകയും ചെയ്തിരുന്നു. എന്നാല് ചില സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചപ്പോഴാണ് സായികിരണും ചാന്ദിനിയും ഒന്നിച്ച് ഒരു ഓട്ടോയില് കയറിപ്പോകുന്നതായി കണ്ടെത്തിയത്. തുടര്ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

