വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ സൈനികന് വീരമൃത്യു

Last Updated :20 January 2024, 8:25 am IST

News Now

ശ്രീന​ഗർ: ജമ്മു കശ്മീരിൽ പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു.

രജൗരി, പൂഞ്ച്, കതുവ ജില്ലകളിലെ മഞ്ചക്കോട്ട്, കേരി, ബാലകോട്ട്, കരോൾ മൈത്രാൻ എന്നീ മേഖലകളിലാണ് പാക് ആക്രമണം. ബുധനാഴ്ച രാത്രി 10നും 11നും ഇടയിലാണ് പാകിസ്ഥാൻ വെടി നിർത്തൽ നിയമം ലംഘിച്ച് ആക്രമണം നടത്തിയത്. മോർട്ടാർ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയാണ് പാക് പ്രകോപനം.

കഴിഞ്ഞ ദിവസവും കരാർ ലംഘിച്ച് രജൗരിൽ പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. രജൗരി ജില്ലയിലെ സുന്ദർബാനി പ്രദേശത്തായിരുന്നു സംഭവം. ആക്രമണത്തിൽ അന്നും ഒരു സൈനികൻ വീരമൃത്യു വരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ സൈനികന് വീരമൃത്യു