News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ഭുവനേശ്വര്: ധരിച്ചിരിക്കുന്ന വെള്ളപാന്റിലും വെള്ളഷൂവിലും ചളി പുരളാതിരിക്കാന് അണികളുടെ തോളിയ കയറിയ ഭരണകക്ഷി എംഎല്എ വിവാദത്തില്. മല്കാങ്ഗിരി എംഎല്എ ആയ മാനസ് മഡ്കാമിയാണ് വിവാദത്തില് പെട്ടത്. വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദര്ശിക്കാനെത്തിയതായിരുന്നു എംഎല്എ.
സന്ദര്ശന സ്ഥലത്തേക്ക് കടത്ത് സര്വീസുണ്ട്. എന്നാല് ബോട്ടിലേക്ക് കയറുന്നിടത്ത് ചളി നിറഞ്ഞതിനാല് പാന്റിലും ഷൂവിലും ചളിപറ്റുമെന്ന് പറഞ്ഞ് മാറി നില്ക്കുകയായിരുന്നു. തുടര്ന്നാണ് എംഎല്എയെ അണികള് തോളിലേറ്റി ബോട്ടില് കയറ്റിയത്.
എംഎല്എയുടെ ഈ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്പ്പെടെ വലിയ വിമര്ശനമാണ് ഉയര്ന്നുവന്നത്. അതേസമയം എംഎല്എയ്ക്കൊപ്പം എത്തിയ നബ്രംഗപൂര് എംപി ബലഭദ്രമാജി ചളി കാര്യമാക്കാതെയാണ് നദിയിലിറങ്ങി ബോട്ടിലേക്ക് കയറിയത്. എന്നാല് തനിക്കെതിരായ വിമര്ശനം എംഎല്എ തള്ളിക്കളഞ്ഞു. അണികള് തന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചതാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും എംഎല്എ പറഞ്ഞു
#WATCH: BJD MLA Balabhadra Majhi carried by his supporters to cross a waterlogged stretch in Odisha's Malkangiri yesterday pic.twitter.com/GZV8MCdSYw
â ANI (@ANI_news) July 13, 2017
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


