
ആരും അറിയാതെ ഗ്യാസ് സിലിണ്ടര്‍ കയറ്റി; കോച്ചിനകത്ത് പാചകം; തീപിടിത്തത്തില്‍ മരണം 10
പ്രൈവറ്റ് പാര്‍ട്ടി കോച്ചിനകത്തേക്ക് ആരും അറിയാതെ ഇവര്‍ സിലണ്ടര്‍ കയറ്റുകയായിരുന്നെന്ന് റെയില്‍വേ

മധുര: യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ ആണ് മധുരയില്‍ പത്തു പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി തീപിടിത്തത്തിനു കാരണമെന്ന് റെയില്‍വേ. പ്രൈവറ്റ് പാര്‍ട്ടി കോച്ചിനകത്തേക്ക് ആരും അറിയാതെ ഇവര്‍ സിലണ്ടര്‍ കയറ്റുകയായിരുന്നെന്ന് റെയില്‍വേ അറിയിച്ചു.
മധുര സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ദുരന്തമുണ്ടായത്. ലക്നൗവില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ ബുക്ക് ചെയ്ത സ്വകാര്യ കോച്ചിലായിരുന്നു അപകടം. അഞ്ചേമുക്കാലോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഏഴേകാലോടെയാണ് തീ പൂര്‍ണമായും അണച്ചത്.
à´àµà´°àµà´¯à´¿àµ» à´à´¤àµà´¤à´¿ à´ªàµà´²à´¿à´àµà´à´¤àµ à´àµ»à´ªà´¤àµ à´àµà´µà´¨àµà´àµ¾ pic.twitter.com/1RcCTWYzAt
â Samakalika Malayalam (@samakalikam) August 26, 2023
പുനലൂര്‍ - മധുര എക്സ്പ്രസില്‍നിന്നു വേര്‍പെടുത്തി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കോച്ച്. 65 യാത്രക്കാരാണ് കോച്ചില്‍ ഉണ്ടായിരുന്നത്. മധുരയില്‍നിന്നു ചെന്നൈയില്‍ എത്തിച്ച് തിരിച്ച് ലക്നൗവിലേക്കു പോവാനായിരുന്നു പ്ലാന്‍. ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി ടൂറിസ്റ്റ് സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രൈവറ്റ് കോച്ചുകള്‍ ബുക്ക് ചെയ്യാം.
റെയില്‍വേ കോച്ചില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് അനുമതിയില്ല. അധികൃതര്‍ അറിയാതെ യാത്രക്കാര്‍ കോച്ചില്‍ എത്തിച്ചതാണ് അപകടത്തിനിടയാക്കിയ സിലിണ്ടര്‍. ഇവര്‍ ഇതുപയോഗിച്ച് ചായയും മറ്റും ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ തീ പടരുകയായിരുന്നെന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തീ പടര്‍ന്നതോടെ കുറെപ്പേര് പുറത്തേക്കു ചാടി. യാത്രക്കാരില്‍ നല്ലൊരു പങ്കും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നെന്ന് അറിയിപ്പില്‍ പറയുന്നു.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



