
'12 മീറ്റര്‍ കൂടി'; രക്ഷാദൗത്യം നിര്‍ണായകഘട്ടത്തില്‍; രാത്രി പതിനൊന്നരയോടെ ശുഭവാര്‍ത്ത; പ്രാര്‍ഥനയോടെ രാജ്യം
രണ്ടുമണിക്കൂറിനുളളില്‍ ഡ്രില്ലിങ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ രക്ഷാദൗത്യം നിര്‍ണായകഘട്ടത്തില്‍. രണ്ടുമണിക്കൂറിനുളളില്‍ ഡ്രില്ലിങ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുതന്നെ പൈപ്പിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. പതിനൊന്നരയോടെ ശുഭ പുറത്തെത്തിക്കാനാകുമെന്നും തൊഴിലാളികളെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു
ഒന്നര മണിക്കൂറിനുള്ളില്‍ തുരങ്കത്തില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിക്കാനാകൂം. തൊഴിലാളികള്‍ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. മാനസിക വിദഗ്ധര്‍ ഉള്പ്പടെട കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തി
As the operation continues at Uttarkashi's Silkyara tunnel to rescue 41 trapped workers, a total of 45 meters of drilling has been completed with the auger machine today.#UttarakhandTunnelRescue #UttarakashiRescue #SilkyaraTunnel #Uttarkashi #Uttarakhand #TunnelRescue pic.twitter.com/yEjlDjNFF1
â Shailendra Singh (@ShailendraS97) November 22, 2023
പുലര്‍ച്ചെ 12.45ന് ഓണ്‍ ചെയ്ത ഡ്രില്ലിങ് മെഷീന് ഇതുവരെ 18 മീറ്റര്‍ തുരന്നതായി ഉത്തരാഖണ്ഡ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മഹ്മൂദ് അഹമ്മദ് പറഞ്ഞു. ഇതുവരെ 39 മീറ്റര്‍ ഡ്രില്ലിങ് പൂര്‍ത്തിയായി. ഭൂമിക്കടിയില്‍ 57 മീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 39 മീറ്റര്‍ ഡ്രില്ലിങ് ആണ് പൂര്‍ത്തിയായത്. ഇനി 12 മീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൈപ്പുകള്‍ വെല്‍ഡ് ചെയ്യുന്നതിനാണ് കൂടുതല്‍ സമയമെടുക്കുന്നത്. എങ്കിലും 24 മണിക്കൂറിനകം തൊഴിലാളികള്‍ക്ക് അരികില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മറ്റു തടസ്സങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നുരാത്രി അല്ലെങ്കില്‍ നാളെ രാവിലെയോടെ സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാം. അവശിഷ്ടങ്ങള്‍ ഇടിഞ്ഞുവീഴുന്നതും ഡ്രില്ലിങ് മെഷീന് തകരാര്‍ സംഭവിക്കുന്നതുമാണ് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കുന്നത്. ഒഎന്‍ജിസി അടക്കമുള്ള അഞ്ചു സര്‍ക്കാര്‍ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും



