Last Updated :20 January 2024, 8:31 am IST

News Now

ഭോപ്പാല്‍: 45 കാരി പതിനാറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയില്‍ മരിച്ചു. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം. പ്രസവത്തില്‍ കുഞ്ഞും മരിച്ചു.

സുഖ്‌റാണി അഹിര്‍വാര്‍ എന്ന കുടിയേറ്റതൊഴിലാളിയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ചയാണ് ഇവര്‍ തന്റെ പതിനാറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ കല്ലോ ഭായി വിശ്വകര്‍മയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

പ്രസവത്തിന് പിന്നാലെ യുവതിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില മോശമായി. ഉടന്‍ തന്നെ സമീപത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെന്നും എന്നാല്‍ മരണം സംഭവിക്കുകയായിരുന്നുവെന്നും കല്ലോ ഭായ് വിശ്വകര്‍മ പറഞ്ഞു. ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സംഗീത ത്രിവേദിയും സംഭവം സ്ഥിരീകരിച്ചു. സുഖ്‌റാണി അഹിര്‍വാര്‍ ജന്മം നല്‍കിയ പതിനഞ്ച് കുഞ്ഞുങ്ങളില്‍ ഏഴ് പേര്‍ നേരത്തേ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

16ാമത് കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ 45കാരി മരിച്ചു