അച്ഛനെ കൊലപ്പെടുത്തി; വീട്ടിലെത്തി നിരന്തരം ഭീഷണി; യുവാവിനെ കൊന്ന് 17കാരന്റെ പ്രതികാരം

അച്ഛനെ കൊലപ്പെടുത്തിയ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് 17കാരന്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

ബംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് 17കാരന്‍. കഴിഞ്ഞദിവസമാണ് അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ 35കാരന്‍ ജാമ്യത്തിലിറങ്ങിയത്. കര്‍ണാടകയിലെ കലബുറഗി ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ് കൊല്ലപ്പട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൗമരാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 17കാരന്റെ അച്ഛനെ രാജ്കുമാര്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുശേഷം 17കാരന്റെ വീട്ടിലെത്തി രാജ്കുമാര്‍ നിരന്തരം ഭീഷണി മുഴക്കി. തന്നെ അനുസരിച്ചില്ലെങ്കില്‍ കുടുംബത്തെയൊന്നാകെ വകവരുത്തുമെന്നായിരുന്നു ഭീഷണി. 

കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചെത്തിയ രാജ്കുമാര്‍ 17കാരന്റെ കുടുംബത്തിന് നേരേ ഭീഷണി മുഴക്കി. ഇതോടെയാണ് 17കാരന്‍ രാജ്കുമാറിനെ ആക്രമിച്ചത്. യുവാവിനെ പിടിച്ചുതള്ളിയിട്ട ശേഷം വലിയ കല്ല് തലയിലേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. 

കൊല്ലപ്പെട്ട രാജ്കുമാര്‍ ഗ്രാമത്തിലെ ജനങ്ങളെ പതിവായി ഉപദ്രവിച്ചിരുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാവരും തന്നെ ബഹുമാനിക്കണമെന്നും അനുസരിക്കണമെന്നുമായിരുന്നു രാജ്കുമാറിന്റെ ആവശ്യം. ഒരുകാര്യവുമില്ലാതെ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now