
Firecracker godown in Gujarat: ഗുജറാത്തിലെ പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം; 18 പേര് വെന്തുമരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഗാന്ധിനഗര്‍: ഗുജറാത്തിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര് മരിച്ചു. ബനാസ്കാന്ത ജില്ലയിലെ ദീസ മേഖലയിലുള്ള പടക്കനിര്‍മാണശാലയിലാണു സ്ഫോടനമുണ്ടായത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ ഗോഡൗണ്‍ നടത്താന്‍ മാത്രമാണു ഉടമയ്ക്ക് അനുമതിയുണ്ടായിരുന്നതെന്നും എന്നാല്‍ അനധികൃതമായി ഇവിടെ പടക്കനിര്‍മാണവും നടത്തിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്.
VIDEO | As many as 18 killed and five got injured after a blast led to fire and building collapse in a firecracker factory in Gujarat's Banaskantha district earlier today.
— Press Trust of India (@PTI_News) April 1, 2025
(Full video available on PTI Videos - https://t.co/dv5TRAShcC)#Banaskantha #GujaratFire pic.twitter.com/GH7zKUz0DC
ഉഗ്രസ്ഫോടത്തില് 200 മീറ്റര്‍ അകലെ വരെ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

Related News


ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര് വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
