ദാരുണം, രണ്ടാം നിലയിൽ നിന്ന് എസി തലയിൽ വീണ് 18കാരൻ മരിച്ചു: വിഡിയോ

കെട്ടിടത്തിനു താഴെ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് എസി പതിക്കുകയായിരുന്നു

AC falls on head
എസി യുവാവിന്റെ തലയിലേക്ക് വീഴുന്നു വിഡിയോ സ്ക്രീൻഷോട്ട്
Last Updated :19 August 2024, 7:23 am IST
Edited by :Manju

ന്യൂഡല്‍ഹി: എസി തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ കരോള്‍ബാഗിലാണ് സംഭവമുണ്ടായത്. 18കാരനായ ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്. കെട്ടിടത്തിനു താഴെ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് എസി പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തിനെ കണ്ട് പുറത്തേക്കിറങ്ങിയതായിരുന്നു ജിതേഷ്. സുഹൃത്തിനെ ആലിംഗനം ചെയ്ത് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ എസി നേരെ തലയില്‍ പതിക്കുകയായിരുന്നു. സമീപത്തു നില്‍ക്കുകയായിരുന്ന 17കാരനായ സുഹൃത്തിനും പരിക്കേറ്റു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now