
News Now
'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

ന്യൂഡല്ഹി: പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിന് അനുമതി. സൂചി രഹിത വാക്സിന് മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്ജെക്ടര് ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഫലപ്രാപ്തി
മൂന്ന് ഡോസുള്ള വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കാന് ഡ്രഗ്സ് കണ്ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്ശ നല്കിയിരുന്നു. സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് കൈമാറാന് സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്ദേശം നല്കി.
"The approval for worldâs first DNA-based âZyCov-Dâ vaccine of Zydus Cadila is a testimony to the innovative zeal of Indiaâs scientists. A momentous feat indeed," tweets PM Modi pic.twitter.com/C1mEs0SYgy
â ANI (@ANI) August 20, 2021
അവസാനഘട്ട പരീക്ഷണത്തില് 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്സ് കണ്ട്രോളറുടെ അംഗീകാരം ലഭിച്ചാല് രാജ്യത്ത് വാക്സിന് വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്സിനാവും സൈക്കോവ് ഡി. നിലവില് കോവാക്സിന്, കോവിഷീല്ഡ്, മോഡേണ, സ്പുട്നിക് , ജോണ്സണ് ആന്റ് ജോണ്സണ് എന്നി വാക്സിനുകള്ക്കാണ് അംഗീകാരം ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


