മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പ് കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

2 Terrorists Killed In Encounter In Jammu
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചുSource by : പ്രതീകാത്മക ചിത്രം
Last Updated :19 June 2024, 4:49 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ശ്രീനഗറില്‍ എത്തുന്നത്. വെള്ളിയാഴ്ച യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now