
പ്രധാനമന്ത്രി എത്താന്‍ മണിക്കൂറുകള്‍ മാത്രം; ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മുവിലെ ബരാമുള്ളയിലും കിഷ്ത്വാറിലുമാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭികരരെ വധിച്ചു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവിലെ ബരാമുള്ളയിലും കിഷ്ത്വാറിലുമാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കൊല്ലപ്പെട്ട ഭീകരരുടെ ഡ്രോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൈയില്‍നിന്നും തോക്കുകള്‍ ഉള്‍പ്പടെ കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. പിങ്ഗ്‌നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിലിന് എത്തിയത്. ജൂലൈയില്‍ ദോഡയില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ച ആക്രമണത്തിന് പിന്നിലെ അതേ ഭീകരരാണ് കിഷ്ത്വാറിലും ആക്രമണം നടത്തുന്നതെന്ന് സൈന്യം അറിയിച്ചു. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണു പ്രദേശത്ത് ഭീകരാക്രമണം പതിവാകുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് കശ്മീരില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദോഡയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ദോഡ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

Related News


ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി

