
അമ്മാവന് നല്കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി മൂന്ന് വയസുകാരന് മരിച്ചു

News Now
ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില് നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില് വിശദീകരണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 772 lottery result

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

റാഞ്ചി: അമ്മാവന് നല്കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി മൂന്ന് വയസുകാരന് മരിച്ചു. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര് ചെയ്ത പൊലീസ് തോക്കുമായി ഒളിവില് പോയ അമ്മാവന് വേണ്ടി തിരച്ചില് ആരംഭിച്ചു.
ഝാര്ഖണ്ഡിലെ ബൊക്കാറോ ജില്ലയില് ഇന്ന് രാവിലെയാണ് സംഭവം. രാവിലെയാണ് കുട്ടിയുടെ അമ്മാവന് വീട്ടിലെത്തിയത്. അമ്മാവനെ കണ്ട വഴി കുട്ടി ചോക്ലേറ്റ് ചോദിച്ചു. ചോക്ലേറ്റിന് പകരം അമ്മാവന് കുട്ടിക്ക് തോക്ക് നല്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില് വെടിയേറ്റ കുട്ടിയെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. കുട്ടി ആശുപത്രിയില് എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്മാര് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മാവന് രാജേഷ് കുമാര് (21) ആണ് തോക്കുമായി ഒളിവില് പോയത്. കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Summary
3-year-old boy dies after pistol given by uncle goes off
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



