മുംബൈയില്‍ വിമാനം തട്ടി 39 ഫ്ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ
പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

മുംബൈ: മുംബൈയിലെ ഘട്കോപ്പറില്‍ എമിറേറ്റ്സ് വിമാനം തട്ടി 39 ഫ്ളമിംഗോ പക്ഷികള്‍ ചത്തു. വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍ ചിതറിക്കിടന്നു. പക്ഷികളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
വിവരം ലഭിച്ചയുടന്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി), എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി), വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. 39 ഫ്ളമിംഗോ പക്ഷികളുടെ കൂട്ടങ്ങള്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിഎംസി ഉദ്യോഗസ്ഥന് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡിസംബര്‍ മുതല്‍ മെയ് വരെ പ്രദേശത്ത് ഫ്ളമിംഗോ പക്ഷികള്‍ ധാരാളമുണ്ട്. വേലിയേറ്റ സമയത്താണ് ഈ പക്ഷികളെ കൂടുതലായി കാണാറുള്ളത്. പ്രത്യേകിച്ച് വേലിയേറ്റത്തിന് കുറച്ച് മണിക്കൂര്‍ മുമ്പും ശേഷവും ഇവയെ കാണാന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്



