ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

NEET UG 2026 Controversy
NEET UG 2026 Controversy FILE
Edited by :Amal Joy
Last Updated :24 ജൂലൈ 2026, 8:44 pm IST

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ടിഎയില്‍ നിന്ന്‌ 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു.

എന്‍ടിഎയുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമേ, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കും. 39 തസ്തികകള്‍ അനുവദിച്ചിട്ടും എന്‍ടിഎയില്‍ 24 സ്ഥിരം ജീവനക്കാരെ മാത്രമേ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്സോഴ്സ് ജീവനക്കാരെയും ആശ്രയിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. രാജി ഒഴികെയുള്ള ആവശ്യങ്ങള്‍ തല്ക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിതല സമിതി അറിയിച്ചത്. രാജിയില്ലെങ്കില്‍ ഒത്തുതീര്‍പ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു.

News Now

Summary

47 NTA officials sacked amid nationwide student protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates