
ആനക്കൂട്ടത്തെ ഇടിച്ചു, രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി; എട്ട് ആനകള്‍ ചരിഞ്ഞു
ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ഗുവാഹത്തി: അസമിലെ ഹോജായില്‍ ആനക്കൂട്ടത്തെ ഇടിച്ചതിനെ തുടര്‍ന്ന് രാജധാനി എക്സ്പ്രസ് പാളം തെറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സൈറംഗ് - ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് ആണ് പാളം തെറ്റിയത്. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
ആനക്കൂട്ടത്തെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന് ഉള്‍പ്പടെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ആപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എട്ട് ആനകള്‍ ചരിഞ്ഞതായും ഒരു കുട്ടിയാനയ്ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ 2.17 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസോറാമിലെ സൈറംഗിനെയും ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലുമായി ബന്ധിപ്പിക്കുന്നതാണ് ഈ രാജധാനി എക്സ്പ്രസ്. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. സംഭവത്തിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ ട്രെയിനുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Summary
5 Rajdhani Express Coaches Derail, 8 Elephants Killed After Collision In Assam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




