ശരീരത്തിന്റെ പാതി ട്രാക്കില്‍; ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച 62കാരിയുടെ കാല്‍തെറ്റി, അത്ഭുത രക്ഷപ്പെടല്‍- വിഡിയോ
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് ട്രാക്കിലേക്ക് വീണ 62കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊല്‍ക്കത്ത: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് ട്രാക്കിലേക്ക് വീണ 62കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. 62കാരിയുടെ ദേഹത്തിന്റെ പാതി ട്രാക്കിലേക്ക് വീണെങ്കിലും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ ആണ് രക്ഷയായത്.
ബംഗാളിലെ ബകുര റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 11മണിക്കാണ് സംഭവം. പുരുലിയ സ്വദേശിയായ സബാനി സിന്‍ഹയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്കാണ് സ്ത്രീ കയറാന്‍ ശ്രമിച്ചത്. പിന്നാലെ കാല് തെറ്റി വീണു. ശരീരത്തിന്റെ പാതി ട്രാക്കിലേക്ക് വീണെങ്കിലും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇവര്‍ ഓടിയെത്തി സ്ത്രീയെ വലിച്ചുകയറ്റി.
#OperationJeevanRaksha
— Adra Division (@rpfserada) September 13, 2025
On 12.09.2025, RPF Post Bankura of Adra Division saved the life of one female passenger aged about 62 yrs. who was fell down while trying to board in T/N- 12883 (SRC-PRR) at Bankura Railway Station. @RPF_INDIA @ADRARAIL @rpfser @serailwaykol pic.twitter.com/UF9yBGnPQ4
എഎസ്ഐ മനീഷ് കുമാറും വനിതാ കോണ്‍സ്റ്റബിള്‍ ഗായത്രി ബിശ്വാസുമാണ് സബാനിയെ ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
62-year-old woman miraculously escapes after falling while trying to board a moving train - Video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



