തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; മൂന്ന് മരണം; അഞ്ചുപേരുടെ നില ഗുരുതരം

കടയുടമ കുമാറും അഞ്ച് വയസുള്ള കുട്ടിയും മറ്റൊരാളൂമാണ് മരിച്ചത്. 

fire_broke_out_tamilnadu
Last Updated :20 January 2024, 9:17 am IST
Edited by :migrator

ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂരിലെ വാണിയമ്പാടിയിലെ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം. വാണിയമ്പാടി പുതുക്കോവില്‍ ആമ്പല്ലൂര്‍ റോഡിലാണ് അപകടം. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. 

ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കടയുടമ കുമാറും അഞ്ച് വയസുള്ള കുട്ടിയും മറ്റൊരാളൂമാണ് മരിച്ചത്. 

പടക്കനിര്‍മ്മാണശാലയ്ക്ക് ഞായറാഴ്ച ദിവസം അവധിയാണ്. എന്നാല്‍ സമീപത്ത് ഒരു മരണമുണ്ടായതിനെ തുടര്‍ന്ന്് മരണാനന്തരചടങ്ങിനായി 
പടക്കം എടുക്കാന്‍ ഗോഡൗണ്‍ തുറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിലുണ്ടായിരുന്ന വഴിയാത്രക്കാര്‍ക്കും പടക്കം വാങ്ങാന്‍ വന്നവരുമാണ് അപകടത്തില്‍പ്പെട്ത് പടക്കശാല പൂര്‍ണമായി കത്തിനശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now