'93 ശതമാനം പേര് പിന്തുണച്ചു'; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എഎപി
നേരത്തെ, മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഎപി വോട്ടര്‍മാര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു
മൊഹാലി: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എഎപി. സംഗ്റൂറില് നിന്നുള്ള എംപി ഭഗവന്ത് സിങ് മാന്‍ ആണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ, മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഎപി വോട്ടര്‍മാര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു.
പതിനഞ്ച് ലക്ഷത്തോളം വോട്ടര്‍മാര്‍ ഈ വോട്ടിങ്ങില്‍ പങ്കെടുത്തെന്ന് എഎപി അവകാശപ്പെട്ടിരുന്നു. 93 ശതമാനം ആളുകളും ഭഗവന്തിന് വോട്ട് ചെയ്തു എന്നാണ് എഎപി പറയുന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 14ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്, ഗുരു രവിദാസ് ജയന്തി ആഘോഷങ്ങള്‍ പരിഗണിച്ച് നീട്ടിവയ്ക്കുകയായിരുന്നു. പഞ്ചാബില്‍ അഭിപ്രായ സര്‍വെകളില്‍ ഉള്‍പ്പെടെ എഎപിക്ക് വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

Related News

തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം
കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
