ഒരുമുഴം മുമ്പേ എഎപി; ബിഹാറില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി

എല്ലാ സീറ്റിലും മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം

arvind kejriwal
അരവിന്ദ് കെജരിവാൾ ( AAP)ഫയൽ ചിത്രം
Edited by :jayakumarna
Last Updated :6 ഒക്ടോബർ 2025, 4:50 pm IST

പട്‌ന:  ബിഹാര്‍  നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി. 11 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രസ്താവിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്നെയാണ് എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കിഷന്‍ ഗഞ്ച് നിയമസഭ മണ്ഡലത്തില്‍ അഷ്‌റഫ് ആലമാണ് എഎപി സ്ഥാനാര്‍ത്ഥി. ബഗുസരായിയില്‍ ഡോ. മീരാ സിങ്, ബക്‌സറില്‍ മുന്‍ ക്യാപ്റ്റന്‍ ധര്‍മ്മരാജ് സിങ്, ഗോവിന്ദ് ഗഞ്ചില്‍ അശോക് കുമാര്‍ സിങ്, ബങ്കിപൂരില്‍ ഡോ. പങ്കജ് കുമാര്‍, ബേനിപ്പട്ടിയില്‍ ശുഭദ യാദവ് എന്നിവരാണ് എഎപി സ്ഥാനാര്‍ത്ഥികള്‍. തരൈയയില്‍ അമിത് കുമാര്‍ സിങ്, പരിഹാറില്‍ അഖിലേഷ് നാരായണന്‍ താക്കൂര്‍ തുടങ്ങിയവരും മത്സരിക്കും.

ബിഹാര്‍ നിയമസഭയില്‍ 243 സീറ്റുകളാണുള്ളത്. എല്ലാ സീറ്റിലും മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഡല്‍ഹിയിലും തുടര്‍ന്ന് പഞ്ചാബിലും ഭരണം പിടിച്ചതുപോലെ, ബിഹാറിലും അധികാരം നേടാനാകുമെന്നാണ് എഎപിയുടെ വിലയിരുത്തല്‍. ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനം മികച്ച പിന്തുണ നല്‍കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എഎപി ബിഹാര്‍ ഇന്‍ ചാര്‍ജ് അജേഷ് യാദവ് അഭിപ്രായപ്പെട്ടു.

News Now

Summary

AAP has released the first list of candidates for the Bihar Assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates