പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു

ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷിയെ കുത്തിക്കൊന്നു

Actor Huma Qureshi’s cousin, Asif Qureshi, was killed
Actor Huma Qureshi’s cousin, Asif Qureshi, was killed
Last Updated :8 August 2025, 11:24 am IST

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷിയെ കുത്തിക്കൊന്നു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭോഗല്‍ പ്രദേശത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം.

വ്യാഴാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം. ചര്‍ച്ച് ലെയിനിലെ തന്റെ വീടിന് മുന്നില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തത് ആസിഫ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി ആസിഫിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഒരേ ലെയിനില്‍ താമസിക്കുന്ന പ്രതികളായ ഉജ്ജ്വല്‍ (19), ഗൗതം (18) എന്നിവരെ ആക്രമണത്തിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 103(1), 3(5) എന്നിവ പ്രകാരം ഹസ്രത്ത് നിസാമുദ്ദീന്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചും പ്രതികളുടെ പങ്കിനെ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

News Now

Summary

Actor Huma Qureshi’s cousin stabbed to death in Delhi parking dispute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates