
അഫ്ഗാന് രക്ഷാദൗത്യം തുടരുന്നു ; 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു
സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന് ജോണ്‍ ക്രാസ്ത സൂചിപ്പിച്ചു
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. ദോഹയില്‍ നിന്നാണ് ഇവരെ രാജ്യത്തെത്തിച്ചത്.
കാബൂളില്‍ നിന്നും അമേരിക്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ ദോഹയിലെത്തിച്ച് അവിടെ നിന്നും രാജ്യത്തെത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ 392 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അഫ്ഗാനു പുറമെ, ഖത്തര്‍, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രാജ്യത്തെത്തിച്ചത്.
ഇവരില്‍ ഇന്ത്യാക്കാര്‍ക്ക് പുറമെ, മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നേപ്പാള്‍, ലെബനീസ് പൗരന്മാരെ കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ചിരുന്നു. 500 ഓളം പേര് ഇനിയും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നത്.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ ഡല്‍ഹിയിലേക്ക് എത്തിക്കും. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന് ജോണ്‍ ക്രാസ്ത സൂചിപ്പിച്ചു.
അതേസമയം അഫ്ഗാനില്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട് ഡല്‍ഹിയിലെത്തിയ ടി സര്‍ക്കാര്‍ എന്നയാള്‍ പറഞ്ഞു. ഏതുസമയവും യാത്ര പുറപ്പെടാന്‍ സജ്ജമായിരിക്കാന്‍ ഇന്ത്യന്‍ എംബസി, ഓഗസ്റ്റ് 14 ന് മുമ്പു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
146 people evacuated from #Afghanistan arrive in Delhi on various flights
â ANI (@ANI) August 23, 2021
One of them Sunil says, "We left on Aug 14. A US Embassy's flight took us to Qatar where we stayed at Army base. US Embassy spoke with Indian Embassy after which people from Indian Embassy came to take us" pic.twitter.com/MMWNbvN5AN
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



