
അത്യാധുനിക സൗകര്യങ്ങള്‍, മികച്ച പ്രവര്‍ത്തന പാരമ്പര്യം; ബോയിങ് 787 ഡ്രീംലൈനര്‍ ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥന്
2011 ല്‍ ആണ് 787-8 ഡീംലൈനര് ബോയിങ് പുറത്തിറക്കുന്നത്. ഇക്കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ പതിനാല് ദശലക്ഷം യാത്രക്കാര്‍ ബോയിങ് 787-8 ഡീംലൈനര് വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണ എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ (Air India Plane Crash ) വിമാനം ബോയിങ് കമ്പനിയുടെ ഏറ്റവും നൂതനമായ മോഡലുകളില്‍ ഒന്ന്. ബോയിങ് 787-8 ഡീംലൈനര് മോഡലാണ് അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ടത്. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പാസഞ്ചര്‍ വിമാന മോഡല്‍ കൂടിയാണിത്.
2011 ല്‍ ആണ് 787-8 ഡീംലൈനര് ബോയിങ് പുറത്തിറക്കുന്നത്. ഇക്കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ പതിനാല് ദശലക്ഷം യാത്രക്കാര്‍ ബോയിങ് 787-8 ഡീംലൈനര് വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. പതിനൊന്ന് വര്‍ഷം മാത്രമാണ് അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 ന് ഉണ്ടായിരുന്നത്. ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഒരു ഘടനയാണ് വിമാന കമ്പനികളെ ബോയിങ് 787-8 മോഡലുകളിലേക്ക് അടുപ്പിക്കുന്നത്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനം വരെ ഇന്ധന ഉപയോഗം കുറവാണ് ബോയിങ് 787-8 ഡീംലൈനര് മോഡലുകള്‍ക്ക് എന്നതും ഇതിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.
ഭൂഖണ്ഡാന്തര യാത്രകള്‍ക്കാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ആഗോളതലത്തില്‍ 425-ലധികം പുതിയ നോണ്‍സ്റ്റോപ്പ് റൂട്ടുകളില്‍ ഇതേ മോഡല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്ന് ബോയിങ് കമ്പനി തന്നെ വ്യക്തമാക്കുന്നു. 13,530 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 242 - 290 നും ഇടയില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡല്‍. നേരത്തെ ബോയിങ്ങിന്റെ 767-200 ഇ ആര്, എയര്‍ബസ് എ 330 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചിരുന്ന റൂട്ടുകളിലാണ് ഇപ്പോള്‍ 787-8 ഡ്രീംലൈനര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഏറ്റവും നൂതനമായ ആശയ വിനിമയ സംവിധാനങ്ങളും കാഴ്ച പരിധിയും ഉള്‍പ്പെടെ ബോയിങ് ബോയിങ് 787-8 ഡ്രീംലൈനര്‍ സാധ്യമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്
