
ഭാര്യയുടെ മൃതദേഹം 7 കിലോമീറ്റര്‍ ദൂരം കൊണ്ടുപോകാന്‍ 17,000 രൂപ; പരാതിയുമായി മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്
മഹാമാരി സമയത്ത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത തുക ഈടാക്കിയത്
ലക്‌നൗ: ഏഴു കിലോമീറ്റർ ദൂരെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാൻ പതിനേഴായിരം രൂപ ഈടാക്കിയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്. യുപിയിലെ നോയ്ഡയിൽ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയ മുൻ സൈനിക ഉദ്യോഗസ്ഥനിൽ നിന്നാണ് ഇയാൾ അമിത തുക ഈടാക്കിയത്. ദുരന്ത നിവാരണ നിയമപ്രകാരമാണ് പൊലീസ് നടപടി.
സംസ്‌കാരചടങ്ങിനായി 7000 രൂപ വേറെ വാങ്ങിയതായും സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നോയ്ഡ സ്വദേശിയായ സൈനിക ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഭാര്യയുടെ സംസ്‌കാരത്തിനായി ആംബുലന്‍സ് ഡ്രൈവര്‍ 24,000 രൂപ വാങ്ങിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ അമിത തുക ഈടാക്കായാതായി പൊലീസ് കണ്ടെത്തി. പിന്നീട് ഡ്രൈവര്‍ പണം തിരികെ നല്‍കി മാപ്പു പറയുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.
മെയ് പത്തിനാണ് കേണല്‍ സോഹന്‍സിങിന്റെ ഭാര്യമരിച്ചത്. മഹാമാരി സമയത്ത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആംബുലന്‍ സ് ഡ്രൈവര്‍ അമിത തുക ഈടാക്കിയത്. 10 കിലോ മീറ്ററിന് പരമാവധി 2500 രൂപയെന്നിരിക്കെയാണ് ഇയാളില്‍ നിന്ന് ഡ്രൈവര്‍ 17,000 രൂപ ഈടാക്കിയതായാണ് പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

Related News


പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
